രക്ഷയെക്കുറിച്ച് വേദപുസ്‌തകം വളരെ വ്യക്തമാണ്. അത് നിങ്ങള്‍ എത്ര നല്ലവന്‍ ആണെന്നതിനെ അടിസ്ഥാനമാക്കി ഉള്ളതല്ല. വളരെയധികം ആളുകള്‍ ചിന്തിക്കുന്നത് അവര്‍ വളരെ നല്ലവരാണ് എന്നും, അവര്‍ നല്ലവരാണ് എന്നതുകൊണ്ട് അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്നും ആണ്. എന്നാല്‍ വേദപുസ്‌തകം പറയുന്നത്, “ എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സ് ഇല്ലാത്തവരായി തീര്‍ന്നു.” (റോമര്‍ 3:23) എന്നാണ്. വീണ്ടും വേദപുസ്‌തകം പറയുന്നത്, എഴുതപ്പെട്ടിരിക്കുന്നതുപോലെ, “നീതിമാന്‍ ആരുമില്ല, ഒരുത്തന്‍ പോലുമില്ല.” (റോമര്‍ 3:10). ഞാന്‍ നീതിമാനല്ല. നിങ്ങളും നീതിമാനല്ല, നമ്മുടെ നീതി പരിഗണിച്ചിട്ടാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം അനുവദിക്കുന്നതെങ്കില്‍, നമുക്ക് ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കുകയില്ല.
വേദപുസ്‌തകത്തില്‍ വെളിപാട് 21:8 ല്‍ പറയുന്നു, “ എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, വെറുക്കപ്പെട്ടവര്‍, കൊലപാതകികള്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷ്‌കു പറയുന്ന ഏവര്‍ക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്‌കയത്രെ; അത് രണ്ടാമത്തെ മരണം.” ഞാന്‍ പണ്ട് കള്ളം പറഞ്ഞിട്ടുണ്ട്. എല്ലാവരും പണ്ട് കള്ളം പറഞ്ഞിട്ടുണ്ട്, അങ്ങനെ നാം എല്ലാവരം പാപം ചെയ്‌തിട്ടുണ്ട്, മാത്രമല്ല കള്ളം പറയുന്നതിനെക്കാള്‍ മോശമായ കാര്യങ്ങളും ചെയ്‌തിട്ടുണ്ട്. നമുക്ക് അതിനെ മുഖാമുഖമായി നേരിടാം: നാം നരകം അര്‍ഹിക്കുന്നു.
എന്നാല്‍ വേദപുസ്‌തകം പറയുന്നു, “ക്രിസ്‌തുവോ, നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്ക് നമ്മോടുള്ള സ്‌നേഹം പ്രദര്‍ശിപ്പിക്കുന്നു.” (റോമര്‍ 5:8) യേശു ക്രിസ്‌തു, താന്‍ നമ്മെ സ്‌നേഹിക്കുന്നതുകൊണ്ട്, ഈ ഭൂമിയിലേക്ക് വന്നു. വേദപുസ്‌തകം പറയുന്നത് അവന്‍ ദൈവം ജഡം ധരിച്ചതാണെന്നാണ്. ദൈവം അടിസ്ഥാനപരമായി മനുഷ്യ രൂപം എടുത്തു. അവന്‍ പാപമില്ലാത്ത ജീവിതം നയിച്ചു. അവന്‍ ഒരു പാപവും ചെയ്‌തില്ല, എന്നിട്ടും അവര്‍ അവനെ അടിച്ചു, അവന്റെ മേല്‍ തുപ്പി, അവനെ ആണികൊണ്ട് കുരിശില്‍ തറച്ചു. വേദപുസ്‌തകം പറയുന്നത്, അവന്‍ ആ കുരിശിത്തേല്‍ ആയിരുന്നപ്പോള്‍, “ അവന്‍ തന്റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് കുരിശിത്തേല്‍ കയറി; അവന്റെ അടിപ്പിണരാല്‍ നിങ്ങള്‍ക്ക് സൌഖ്യം വന്നിരിക്കുന്നു.” (1 പത്രോസ് 2:24). അതായത്, നിങ്ങള്‍ എക്കാലത്തുമായി ചെയ്‌ത എല്ലാ പാപവും, ഞാന്‍ എക്കാലത്തുമായി ചെയ്‌ത എല്ലാ പാപവും – അവ യേശു ചെയ്‌തതുപോലെ കണക്കാക്കപ്പെട്ടു, അവന്‍ നമ്മുടെ പാപങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുകയായിരുന്നു. അവന്‍ മരിച്ചപ്പോള്‍ അവര്‍ അവന്റെ ശരീരം എടുത്ത്, കല്ലറിയില്‍ അടക്കം ചെയ്‌തു, അവന്റെ ആത്മാവ് നരകത്തിലേക്ക് മൂന്നു രാവും മൂന്നു പകലും സമയത്തേക്ക് പോയി. (അപ്പോ. പ്രവ. 2: 31) മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവന്‍ മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു. അവന്‍ തന്റെ ശിഷ്യത്താര്‍ക്ക് തന്റെ കൈയ്യിലെ ദ്വാരങ്ങള്‍ കാണിച്ചു കൊടുത്തു. വേദപുസ്‌തകം ശരിയായി വ്യക്തമായി പറയുന്നത്, യേശു എല്ലാവര്‍ക്കും വേണ്ടിയാണ് മരിച്ചത് എന്നാണ്. അതു പറയുന്നത്, അവന്‍ മരിച്ചത് “നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രമല്ല, സര്‍വ്വ ലോകത്തിന്റെ പാപത്തിനും തന്നെ” എന്നാണ്. (1 യോഹന്നാന്‍ 2:2). എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ നാം ചെയ്യണ്ട ചില കാര്യങ്ങള്‍ കൂടി ഉണ്ട്. ആ ചോദ്യം വേദപുസ്‌തകത്തില്‍ അപ്പോ. പ്രവര്‍ത്തികള്‍ 16–ല്‍ ഉണ്ട്, “രക്ഷ പ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യണം? എന്നു ചോദിച്ചു. കര്‍ത്താവായ യേശുവില്‍ വിശ്വിസിക്ക; എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന് അവര്‍ പറഞ്ഞു.” അത്രമാത്രമെ ഉള്ളൂ. അവന്‍, ‘നീ ഒരു സഭയില്‍ ചേരണം, സ്‌നാനം ഏല്‍ക്കണം, എന്നാല്‍ നീ രക്ഷിക്കപ്പെടും; ഒരു നല്ല ജീവിതം നയിക്കണം, എന്നാല്‍ നീ രക്ഷിക്കപ്പെടും, നിന്റെ പാപങ്ങള്‍ എല്ലാം ഏറ്റു പറയണം, എന്നാല്‍ നീ രക്ഷിക്കപ്പെടും’ എന്നു പറഞ്ഞില്ല! അവന്‍ പറഞ്ഞത് ഇത്രമാത്രമാണ്, “വിശ്വസിക്കുക”.
വേദപുസ്‌തകത്തിലെ ഏറ്റവും പ്രസിദ്ധമായ വാക്യം, അതിന്റെ റഫറന്‍സ് “ഇന്‍ ആന്‍ഡ് ഔട്ട് ബേര്‍ജര്‍”–ന്റെ കപ്പിന്റെ ചുവട്ടില്‍ എഴുതിയിട്ടുണ്ട്, അത് അത്രകണ്ടു പ്രസിദ്ധമാണ്. എല്ലാവരും അത് കേട്ടിട്ടുമുണ്ടാകും. യോഹന്നാന്‍ 3:16. “തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.” നിത്യജീവന്‍ എന്നു വച്ചാല്‍ എന്നേക്കും ഉള്ളത് എന്നാണ്. അതിന്റെ അര്‍ത്ഥം എല്ലാ കാലത്തേക്കും എന്നാണ്. യേശു പറഞ്ഞു, “ ഞാന്‍ അവയ്ക്ക് നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരു നാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യില്‍ നിന്നു പിടിച്ചു പറിക്കയുമില്ല.” (യോഹന്നാന്‍ 10:28). യോഹന്നാന്‍ 6:47 –ല്‍ വേദപുസ്‌തകം പറയുന്നു, “ആമേന്‍, ആമേന്‍ ഞാന്‍ നിങ്ങളോട് പറയുന്നു: വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്”. അതായത്, നിങ്ങള്‍ യേശു ക്രിസ്‌തുവില്‍ വിശ്വസിച്ചാല്‍, നിങ്ങള്‍ക്ക് നിത്യജീവന്‍ ഉണ്ട് എന്നാണ് വേദപുസ്‌തകം പറയുന്നത്. നിങ്ങള്‍ എന്നേക്കും ജീവിക്കുവാന്‍ പോകുന്നു. നിങ്ങള്‍ക്ക് രക്ഷ നഷ്‌ടപ്പെടുവാന്‍ പാടില്ല. അത് അവസാനമില്ലാത്തതാണ്, എന്നേക്കും ഉള്ളതാണ്. ഒരിക്കല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടാല്‍, ഒരിക്കല്‍ നിങ്ങള്‍ അവനില്‍ വിശ്വസിച്ചാല്‍, നിങ്ങള്‍ എന്നേക്കുമായി രക്ഷിക്കപ്പെട്ടിരിക്കുന്നു, പിന്നെ ഒരിക്കലും അത് നിങ്ങള്‍ക്ക് നഷ്‌ടപ്പെടുകയുമില്ല.
ഞാന്‍ പുറത്തു പോയി വളരെ ഹീനമായ ഒരുപാപം ചെയ്‌താല്‍, ദൈവം അതിനെപ്രതി ഈ ഭൂമിയില്‍ വച്ച് എന്നെ ശിക്ഷിക്കും. ഞാന്‍ ഇന്ന് പുറത്തു പോയി ഒരു മനുഷ്യജീവിയെ കൊന്നാല്‍, എനിക്ക് ശിക്ഷ ദൈവം നല്‍കും എന്ന് ഉറപ്പാണ്. സാധാരണ രീതിയില്‍ ഈ ലോകം തന്നെ അതിന് ശിക്ഷ നല്‍കും, ദൈവത്തിന്റെ കാര്യമാണെങ്കില്‍, അവന്‍ എനിക്ക് ശിക്ഷ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തും എന്നത് തീര്‍ച്ച. എന്നാല്‍ ഞാന്‍ നരകത്തിലേക്ക് തള്ളപ്പെടുകയില്ല. ഞാന്‍ രക്ഷിക്കപ്പെട്ടവനാകയാല്‍ യാതൊരു പ്രവര്‍ത്തികൊണ്ടും എനിക്ക് നരകത്തിലേക്ക് പോകുവാന്‍ സാധ്യമല്ല. പക്ഷെ, ഞാന്‍ നരകത്തിലേക്ക് തള്ളപ്പെട്ടാല്‍, ദൈവം കള്ളം പറഞ്ഞു എന്നു വരും. അവന്‍ വാഗ്‌ദത്തം ചെയ്‌തിരുന്നു, വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്‍ ഉണ്ട് എന്ന്. കൂടാതെ അവന്‍ പറഞ്ഞിട്ടുണ്ട്, “ജീവിച്ച് എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരു നാളും മരിക്കയില്ല” എന്നും. അതുകൊണ്ടാണ്, ഗണ്യമായ പല തെറ്റുകള്‍ ചെയ്‌തിട്ടും സ്വര്‍ഗ്ഗത്തില്‍ പോയ ധാരാളം ഉദാഹരണങ്ങള്‍ വേദപുസ്‌തകത്തില്‍ ഉള്ളത്. ഇത് എങ്ങനെ സംഭവിക്കും? ഇത് അവര്‍ നല്ലവര്‍ ആയിരുന്നതുകൊണ്ടാണോ? അല്ലേ! അല്ല!! അവര്‍ കര്‍ത്താവായ യേശുക്രിസ്‌തുവില്‍ വിശ്വസിച്ചതുകൊണ്ടാണ്. അവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, അവരെക്കാള്‍ നല്ലതായി ജീവിച്ച മറ്റു പലര്‍ക്കും ക്രിസ്‌തുവില്‍ വിശ്വസിച്ചില്ല എങ്കില്‍, അവരുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഏറ്റുവാങ്ങുവാനായി നരകത്തിലേക്ക് പോകേണ്ടി വരും.
ഈ ചിന്താധാരയില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ: ഇന്ന് ഉയര്‍ത്തിക്കാട്ടുവാന്‍ ഞാന്‍ താല്‌പര്യപ്പെടുന്ന ഒരു കാര്യം, യേശുവിനോട് അവന്റെ ശിഷ്യത്താരില്‍ ഒരുവന്‍ ഒരിക്കല്‍ ചോദിച്ച ചോദ്യം തന്നെയാണ്; അത് ഒരു നല്ല ചോദ്യമാണ്, ശരിയല്ലേ! അല്ലെങ്കില്‍ രക്ഷിക്കപ്പെടുന്നവര്‍ തുലോം ചുരുക്കം മാത്രമാണോ? മിക്കവാറും എല്ലാവരും സ്വര്‍ഗ്ഗത്തിലേക്ക് പോകും എന്ന് ഇവിടെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? – അതായത് ഈ ലോകത്തിലെ അധികം ആളുകളും സ്വര്‍ഗ്ഗത്തിലേക്കാണ് പോവുക എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇതിന്റെ ഉത്തരം എന്തായിരുന്നു എന്ന് ഊഹിച്ചു നോക്കൂ. അവന്‍ പറഞ്ഞത്: മത്തായി 7: 13–14 കാണുക, “ഇടുക്കു വാതിലൂടെ അകത്തു കടപ്പീന്‍; നാശത്തിലേക്ക് പോകുന്ന വാതില്‍ വീതിയുള്ളതും, വഴി വിശാലവും അതില്‍ കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്ക് പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവും ഉള്ളത്; അത് കണ്ടെത്തുന്നവര്‍ ചുരുക്കമത്രെ.” അവന്‍ തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: “എന്നോട് കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം ചെയ്യുന്നവന്‍ അത്രെ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്. കര്‍ത്താവേ, കര്‍ത്താവേ, നിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ വളരെ വീര്യ പ്രവര്‍ത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്‌തില്ലയോ എന്ന് പലരും ആനാളില്‍ എന്നോട് പറയും. അന്നു ഞാന്‍ അവരോട്: ഞാന്‍ ഒരുനാളും നിങ്ങളെ അിറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്ന് തീര്‍ത്തു പറയും.” (മത്തായി 7: 21–23)
ഒന്നാമത്, ഈ ലോകത്തിലെ ഭൂരിപക്ഷം ആളുകളും യേശുവില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവരല്ല. ഈ ക്ലാസ്സ് മുറിയിലെ ഭൂരിപക്ഷം ആളുകളും യേശുവില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ ആയതിനാല്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്നാല്‍, ദൈവം മുന്നറിയിപ്പു നല്‍കിയിട്ടണ്ട്, യേശുവില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവരില്‍ തന്നെ, എന്തിന്, അവനെ കര്‍ത്താവേ എന്ന് വിളിക്കുന്നവരില്‍ തന്നെ, പലരും അവനോട് പറയും, “ഞങ്ങള്‍ ഇങ്ങനെ എല്ലാമുള്ള അത്ഭുത പ്രവൃത്തികളെല്ലാം ചെയ്‌തല്ലോ! എന്നിട്ടും എന്താണ് ഞങ്ങളെ രക്ഷിക്കാത്തത!്” എന്ന്. അവന്‍ ഇപ്രകാരമായിരിക്കും മറുപടി പറയുന്നത്: “എന്നെ വിട്ടു പോകുവുന്‍, ഞാന്‍ ഒരുനാളും നിങ്ങളെ അിറിഞ്ഞിട്ടില്ല” എന്ന്. അതിനു കാരണം, രക്ഷ പ്രവര്‍ത്തികളാല്‍ അല്ല, എന്നുള്ളതാണ്, നിങ്ങളുടെ പ്രവര്‍ത്തികള്‍ നിങ്ങളെ രക്ഷിക്കും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ട് എങ്കില്‍, നിങ്ങള്‍ സ്‌നാനം ഏറ്റിട്ടുള്ളതുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് പോകും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ട് എങ്കില്‍, “ശരി, ഞാന്‍ ചിന്തിക്കുന്നത്, രക്ഷിക്കപ്പെടുവാനായി നിങ്ങള്‍ നല്ലതായി ജിവിക്കണം എന്നും നിങ്ങള്‍ കല്‌പനകള്‍ പാലിക്കണം എന്നും, നിങ്ങള്‍ സഭയില്‍ ചേരണം എന്നും നിങ്ങള്‍ പാപം വിട്ട് ഒഴിയണം എന്നും ....” ഇങ്ങനെ ഒക്കെ ആണെങ്കില്‍, നിങ്ങളുടെ പ്രവര്‍ത്തികളിലാണ് നിങ്ങള്‍ വിശ്വസിക്കുന്നത്, എങ്കില്‍, യേശു പറയും, “എന്നെ വിട്ടു പോകുവുന്‍, ഞാന്‍ ഒരുനാളും നിങ്ങളെ അിറിഞ്ഞിട്ടില്ല” എന്ന്.
നിങ്ങളുടെ സകല വിശ്വാസവും അവന്‍ ചെയ്‌തതില്‍ ആയിരിക്കണം. നിങ്ങള്‍ നിങ്ങളുടെ വിശ്വാസം യേശു കുരിശില്‍ നിങ്ങള്‍ക്കു വേണ്ടി മരിച്ച്, അടക്കപ്പെട്ട്, വീണ്ടും ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ എന്തു ചെയ്‌തോ അതില്‍ ആയിരിക്കണം. അതാണ് നിങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റ്. നിങ്ങള്‍ മറ്റു കാര്യങ്ങളിലാണ് വിശ്വസിക്കുന്നത് എങ്കില്‍, “ഞാന്‍ നല്ല ഒരു ക്രിസ്‌ത്യാനി ആയതുകൊണ്ട്, ഞാന്‍ ഇപ്രകാരമുള്ള അത്ഭുതകരമായ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നതുകൊണ്ട്, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും”, എന്ന് നിങ്ങള്‍ പറയുകയാണ് എങ്കില്‍, അവന്‍ പറയും: “എന്നെ വിട്ടു പോകുവിന്‍” എന്ന്. അവന്‍ പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കുക, “എന്നെ വിട്ടു പോകുവിന്‍, ഞാന്‍ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്ന്. “എനിക്ക് നിങ്ങളെ മുമ്പ് അറിയാമായിരുന്നു” എന്ന് അവന്‍ പറഞ്ഞില്ല. അവന്‍ ഒരിക്കല്‍ നിങ്ങളെ അറിഞ്ഞാല്‍, ..... ഞാന്‍ ഇത് നേരത്തെ പറഞ്ഞത് ഓര്‍ക്കുക: അത് എന്നേക്കുമുള്ളത്, നിത്യം ആണ്. അവന്‍ ഒരിക്കല്‍ നിങ്ങളെ അറിഞ്ഞാല്‍, നിങ്ങള്‍ എന്നേക്കുമായി രക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങളെ അവന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല, എന്നതുകൊണ്ടാണ്, നിങ്ങള്‍ നരകത്തിലേക്കാണ് പോകുന്നത് എന്നതുകൊണ്ടാണ്, “എന്നെ വിട്ടു പോകുവിന്‍, ഞാന്‍ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്നു പറയുന്നത്. അവന്‍ ഒരിക്കല്‍ അറിഞ്ഞാല്‍ അറിഞ്ഞതു തന്നെ ആണ്. അതായത്, എന്റെ മക്കള്‍ എല്ലായ്‌പ്പോഴും എന്റെ മക്കള്‍ തന്നെ ആയിരിക്കും എന്നതുപോലെ. നിങ്ങള്‍ വീണ്ടും ജനിക്കുമ്പോള്‍, നിങ്ങള്‍ അവന്റെ പൈതലായി തീരുന്നു, അത് എന്നേക്കും അങ്ങനെ തന്നെ അവന്റെ പൈതലായി തന്നെ ആയിരിക്കും. നിങ്ങള്‍ കുടുംബത്തിലെ വഴി തെറ്റിയ ആട് ആയിരിക്കാം. നിങ്ങള്‍ ഈ ഭൂമിയില്‍വച്ച് ദൈവത്തിന്റെ കഠിനമായ ശിക്ഷണത്തിന് വിധേയമായിരിക്കാം. നിങ്ങള്‍ക്ക് ഈ ഭൂമിയില്‍ വച്ചു തന്നെ നിങ്ങളുടെ ജീവിതം മുറുക്കി ശരിയാക്കി എടുക്കാം. പക്ഷെ, നിങ്ങള്‍ക്ക് രക്ഷ എന്നത് തനിയെ ശരിയാക്കി എടുക്കാന്‍ സാധ്യമല്ല. ഒരിക്കലായി നിങ്ങള്‍ രക്ഷിക്കപ്പെട്ടാല്‍, അത് പൂര്‍ണ്ണമാക്കപ്പെട്ട ഒരു പ്രക്രിയയാണ്. ഈ സുപ്രധാനമായ കാര്യമാണ് ഞാന്‍, അവസാന കാലത്തെക്കുറിച്ച് നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചത്/ശ്രമിച്ചത്;. നമുക്ക് രക്ഷയെക്കുറിച്ചും, അവസാന കാലത്തെക്കുറിച്ചും ഉള്ള ചോദ്യങ്ങള്‍ക്ക് അല്‌പ സമയമെ ഉള്ളൂ.
1. നിങ്ങള്‍ ഒരു പാപി ആണ് എന്ന് സമ്മതിക്കുക
2. പാപത്തിന്റെ പ്രതിഫലത്തെക്കുറിച്ച് അവബോധം ഉണ്ടാകുക
3. യേശു നിങ്ങള്‍ക്കു വേണ്ടിയാണ് മരിച്ച്, അടക്കപ്പെട്ട്, വീണ്ടും ഉയിര്‍ത്ത് എഴുന്നേറ്റത് എന്നു വിശ്വസിക്കുക
4. യേശുവിനെ മാത്രം നിങ്ങളുടെ രക്ഷകന്‍ ആയി വിശ്വസിക്കുക
പ്രിയപ്പെട്ട യേശുവേ, ഞാന്‍ ഒരു പാപിയാണ് എന്ന് ഞാന്‍ അറിയുന്നു. ഞാന്‍ നരകത്തിനു യോഗ്യനാണ് എന്നും. എന്നാല്‍ നീ എനിക്കു വേണ്ടി കുരിശില്‍ മരിച്ചു, വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു എന്നും ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ തന്നെ എന്നെ രക്ഷിച്ച്, എനിക്ക് നിത്യജീവന്‍ നല്‍കേണമേ. യേശുവേ, ഞാന്‍ നിന്നില്‍ മാത്രം വിശ്വസിക്കുന്നു. ആമേന്‍